Image

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്ന ഹസാരെ

Published on 21 August, 2011
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്ന ഹസാരെ

നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്ന ഹസാരെ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച്ച രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന സംസാരിക്കുമ്പോഴാണ് ഹസാരെ ചര്‍ച്ചയുടെ വാതിലുകള്‍ തങ്ങള്‍ അടച്ചിട്ടില്ലെന്ന് പറഞ്ഞ് നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് വന്നാലും മാറ്റില്ലെന്നും ഹസാരെ പറഞ്ഞു. അതേസമയം നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നതോടെ 74-കാരനായ ഹസാരെയുടെ ആരോഗ്യനില മോശമായി വരുന്നതായി സൂചനയുണ്ട്.


ഈ മാസം 30-നുള്ളില്‍ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് അന്ന ഹസാരെ കേന്ദ്രസര്‍ക്കാറിന് നല്‍കിയിട്ടുള്ള അന്ത്യശാസനം. എന്നാല്‍ ഇത് പ്രായോഗികമാകുമോ എന്ന കാര്യം സംശയമായ പശ്ചാത്തലത്തിലാണ് ചര്‍ച്ചയ്ക്ക് ഇരുപക്ഷവും സന്നദ്ധമാകുന്നത്. ബില്‍ നടപ്പാക്കാന്‍ കാലപരിധി നിശ്ചയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക