Image

മുഖ്യമന്ത്രിയുടെ മുറിയില്‍ യുവതി അതിക്രമിച്ചു കയറി

Published on 20 August, 2011
മുഖ്യമന്ത്രിയുടെ മുറിയില്‍ യുവതി അതിക്രമിച്ചു കയറി
ആലുവ : കൈക്കുഞ്ഞടക്കം രണ്ടു കുട്ടികളുമായി മുഖ്യമന്ത്രിയുടെ മുറിയില്‍ കയറിച്ചെന്ന് സ്ത്രീ ബഹളം വച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ആലുവ പാലസില്‍ ഇന്നു രാവിലെ ഒന്‍പതു മണിയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ .

107 -ാം മുറിയില്‍ പ്രാതല്‍ കഴിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുക്കലേക്കു ചെന്ന് സ്ത്രീ, തന്റെ കുട്ടിയുടെ ചികിത്സയില്‍ പിഴവു
ണെടന്നും ഇതന്വേഷിക്കാന്‍ ഇവിടെയായിരുമില്ലെന്നും മന്ത്രിമാരൊക്കെ ബെന്‍സ് കാറില്‍ നടക്കുകയല്ലേ എന്നുമൊക്കെ പുലമ്പി ബഹളം വയ്ക്കുകയായിരുന്നു. പന്തികേടറിഞ്ഞ് ഭക്ഷണം മുഴുവന്‍ കഴിക്കാതെ മുഖ്യമന്ത്രി മുറിക്കു പുറത്തിറങ്ങിയെങ്കിലും സ്ത്രീ പിന്നാലെ ചെന്ന് ബഹളം തുടര്‍ന്നു.

ആലുവ സിഐ പ്രഫുല്ലചന്ദ്രന്‍ , എസ്‌ഐ നിഷാദ് ഇബ്രാഹിം എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ സ്ത്രീയെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സ്‌റ്റേഷനില്‍ നിന്നും വനിതാ പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം വിട്ടയച്ചു. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാണ് ഇന്ന് ആലുവ ഗസ്റ്റ് ഹൗസില്‍ എത്തുമെന്നറിഞ്ഞതെന്നും സ്ത്രീ ഇതിനിടെ പോലീസിനോടു പറഞ്ഞു.

സ്ഥലത്തുള്ള യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ , ബെന്നി ബഹനാന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം അബ്ദുള്‍ മുത്തലീബ് എന്നിവര്‍ ബഹളം വയ്ക്കുന്ന സ്ത്രീയെ കണ്ട് ഒഴിഞ്ഞുമാറി. തോട്ടക്കാട്ടുകര സ്വദേശി മാലതി എന്ന സ്ത്രീയാണ് കുട്ടികളുമായെത്തി ബഹളം വച്ചതെന്നറിയുന്നു. തന്റെ ഇളയകുട്ടിയായ മൂന്നു വയസുകാരന് കൊച്ചിയിലെ ഒരു സ്വകാര്യആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു എന്നതായിരുന്നു യുവതി ഉന്നയിച്ച ആരോപണം.
Join WhatsApp News
Mary K.George 2020-04-08 01:04:52
Sorry for your loss.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക