വേള്‍ഡ് മലയാളി കൗണ്‍സില്‍ 2012 മെയ് 25 മുതല്‍ 28 വരെ തീയതികളില്‍
നടത്തുവാനിരിക്കുന്ന എട്ടാമത് ബൈനിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് വേദിയാകുന്ന
മാരിയട്ട് ലീഗസി ഹോട്ടലുമായുള്ള പ്രഥമ കോണ്‍ട്രാക്ട് മാരിയട്ട് പ്ലാനോയുടെ
സീനിയര്‍ സെയില്‍സ് മാനേജര്‍ കെയ്റ്റി റീലുമായി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി
ജോര്‍ജ് കാക്കനാട്ട്, ഗ്ലോബല്‍ വൈസ് ചെയര്മാന് ഗോപാലപിള്ള, ജനറല്‍ കണ്‍വീനര്‍
ഏലിയാസുകുട്ടി പത്രോസ് എന്നിവര്‍ കോ- കണ്‍വീനര്‍ പി.സി. മാത്യു, ട്രഷറര്‍ തോമസ്
ഏബ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. തോമസ് ഏബ്രഹാം അഡ്വാന്‍സ് തുക
കെയ്റ്റിക്കു കൈമാറി.
മൂന്നുലക്ഷത്തോളം ഡോളര്‍ ചെലവു വരുന്ന പ്രസ്തുത
കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും
എത്തിച്ചേരുന്ന മലയാളി അതിഥികള്‍ക്ക് ആഢംബര സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട്
മനോഹരവും വിശാലവുമായ താമസ സൗകര്യങ്ങളും, സമ്മേളനങ്ങള്‍ക്കും, ബാങ്ക്വറ്റുകള്ക്കും
പറ്റിയ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് ഹോസ്റ്റിംഗ് പ്രോവിന്സായ ഡാളസ്
പ്രോവിന്‍സും, കോ-ഹോസ്റ്റിംഗ് പ്രോവിന്സായ നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സും
ഒരുക്കുന്നത്.
പരിപാടികളുടെ വിജയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ
പ്രോവിന്‍സുകളില്‍ കോണ്‍ഫറന്‍സ് കമ്മിറ്റികളുടെ കിക്ക്ഓഫ് മീറ്റിംഗുകള്‍
സംഘടിപ്പിച്ചുവരികയാണ്. ഒക്ടോബര്‍ ഒന്നാംതീയതി ഗാന്ധിജയന്തി സ്മരണയുമായി
ബന്ധപ്പെടുത്തി നടത്തുന്ന പരിപാടികളില്‍ നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സ്
കിക്ക്ഓഫ് നടത്തപ്പെടുമെന്ന് സെക്രട്ടറി ഷാജി രാമപുരം പറഞ്ഞു. ഡാളസിലെ ഹൈസൂള്‍
ഗ്രാഡ്വേറ്റുകളില് നിന്നും മുന്‍നിരയില്‍ നില്ക്കുന്ന മലയാളി കുട്ടികളെ
ആദരിക്കുവാനും പ്രസ്തുത ചടങ്ങ് വേദിയാകുമെന്ന് പബ്ലിസിറ്റി ചെയര്മാന് ടി.സി.
ചാക്കോ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.