മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രല്‍ കൂദാശ ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഓസ്ട്രേലിയയിലെ പ്രഥമ ദേവാലയമായ മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രലിന്റെ വിപുലമായി പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശാകര്‍മ്മം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയൂടെ പ്രധാന കാര്‍മ്മികത്വത്തിലും മലങ്കര ഓര്‍ത്തഡോക്സ്, കോപ്റ്റിക് ഓര്‍ത്തഡോക്സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്സ്. അസ്സിറിയന്‍, ആംഗ്ലിക്കന്‍, യുണൈറ്റിംഗ്, സിഎസ്ഐ സഭകളിലെ വൈദികരുടെയും സാന്നിധ്യത്തിലും ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ നടന്നു.