ബിക്കാനീറിലുള്ള പാക് പൗരന്മാര് 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് കോടതി
Published on 19 February, 2019
ബിക്കാനീര്‍: പുല്‍വാമ
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ കഴിയുന്ന
പാകിസ്ഥാന് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് പോകണമെന്ന്
ബിക്കാനീര്‍ ജില്ലാ കോടതി. സി.ആര്.പി.സി 144 പ്രകാരം ബിക്കാനീര്‍ ഭരണകൂടവും
ഉത്തരവിറക്കിയിട്ടുണ്ട്.
ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക്
സ്വദേശികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാക്
പൗരന്മാര്ക്ക് ജോലി നല്‍കരുതെന്നും അതിര്‍ത്തി കടന്ന് നേരിട്ടോ അല്ലാതെയോ
കച്ചവടം നടത്തരുതെന്നും ഉത്തരവ് പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല