സംസ്ഥാനത്തെ 14 റോഡുകളില്‍ ഇനി ടോള്‍ കൊടുക്കേണ്ടതില്ല
Published on 28 November, 2018
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ ടോള്‍ പിരിവ്?
ഇനി ഉണ്ടാകില്ല.14 റോഡുകളിലെ ടോള്‍ പിരിവാണ് സര്‍ക്കാര്‍ നിര്‍ത്താന്‍
തീരുമാനിച്ചിരിക്കുന്നത്?. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം
കൈക്കൊണ്ടത്.
2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ടോള്‍
പിരിവുകള്‍ നിര്‍ത്തലാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം അനുസരിച്ച് 6
പ്രധാന റോഡുകളിലെ പിരിവു ഇതിനു മുന്‍പ് നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍
അവശേഷിച്ച 14 റോഡുകളിലെ ടോള്‍ പിരിവാണ്? നിര്‍ത്തലാക്കുന്നത്.
എന്നാല്‍ സംസ്ഥാനത്തെ ദേശീയപാതകളിലെ ടോള്‍ പിരിവ്
തുടരുകതന്നെ ചെയ്യും . ദേശീയപാതകളിലെ ടോള്‍ പിരിവില്‍ എന്തെങ്കിലും മാറ്റം
വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്? അധികാരമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല