തിത്ലി ചുഴലിക്കാറ്റെത്തുന്നു; ഒഡീഷ, ആന്ധ്ര തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്
Published on 10 October, 2018
ന്യൂഡല്‍ഹി: ബംഗാള്‍
ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്രപ്രദേശ് തീരത്തേക്ക്
അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ തീരദേശ ജില്ലകളില്‍ ഇന്നും നാളെയും റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ്
ശ്ക്തിപ്രാപിക്കും.
ഇതേത്തുടര്‍ന്ന് നാളെ പുലര്‍ച്ചയോടെ ഗോപാല്‍പുറിനും
കലിംഗപട്ടണത്തിനുമിടയില് കനത്ത മഴയും കാറ്റുമുണ്ടാകും. മണ്ണിടിച്ചിലിനും
സാധ്യതയുണ്ട്. മണിക്കൂറില്‍ 125 കി.മി വേഗതയില്‍വരെ കാറ്റ് വീശിയേക്കാമെന്ന്
റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത 24 മണിക്കൂറിനകം ശക്തമായ ചുഴലിക്കാറ്റിനും
സാധ്യതയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല