കനത്ത മഴയും പ്രളയക്കെടുതിയും രൂക്ഷമായതിനാല്‍ ഏഴ് ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.
പിഎസ്സി വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷകള്‍, അഭിമുഖ പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പടെയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കണ്ണൂര്‍ യൂണിവേഴ്സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും, കോഴിക്കോട് ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.കൂടാതെ സര്‍വകലാശാല അടച്ചു. ഓഗസ്റ്റ് 29-ന് തുറക്കും. ആരോഗ്യ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എംജി സര്‍വ്വകലാശാല ഈ ആഴ്ച്ച നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി.
വിവിധ കോഴ്സുകളിലേക്ക് കാര്‍ഷിക സര്‍വകലാശാല നടത്താനിരുന്ന പ്രവേശന നടപടികള്‍ മാറ്റിവെച്ചു.