കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ആവശ്യപ്പെട്ട തുക അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഫോണിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ശ്രദ്ധയില്‍പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
ആലുവ, ചാലക്കുടി, വയനാട്, റാന്നി, മലപ്പുറം ഭാഗങ്ങളില്‍ വന്‍തോതിലെ വെള്ളപ്പൊക്കമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അമ്ബരപ്പിക്കുന്ന നിലയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ഈ പ്രളയത്തെ നേരിടാന്‍ കൂടുതല്‍ ബോട്ടുകള്‍ വിട്ടുകൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായും ചെന്നിത്തല അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാല്‍ കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ സംസാരിക്കേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.