കാണാതായ ഇന്തോനേഷ്യന്‍ വനിത 23 അടി നീളമുള്ള പെരുപാമ്ബിന്റെ വയറ്റില്‍ !
Published on 16 June, 2018
മകാസര്‍: കാണാതായ
ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുപാമ്ബിന്റെ വയറ്റില്‍ നിന്നും
കണ്ടെത്തി. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇവരെ
അവസാനമായി കണ്ട പച്ചക്കറി തോട്ടത്തില്‍ വയര്‍ ചീര്‍ത്ത നിലയില്‍ കണ്ട പാമ്ബിനെ
പരിശോധിച്ചപ്പോഴാണ് വനിതയെ കണ്ടെത്തിയത്.
54കാരിയായ വാ ടിബയുടെ ശരീരമാണ്
ഇത്തരത്തില്‍ ലഭിച്ചത്. വ്യാഴാഴ്ച തോട്ടത്തില്‍ നിന്നും തിരികെ വീട്ടില്‍
വരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായിരുന്നു. നൂറോളം വരുന്ന
ആളുകള്‍ പിന്നീട് തിരച്ചില്‍ തുടങ്ങുകയായിരുന്നു.
ഇതിലാണ് തോട്ടത്തില്‍
നിന്നും ഏതാണ്ട് 30 മീറ്ററുകള്‍ മാറി പാമ്ബിനെ കണ്ടെത്തിയത്. നാട്ടുകാര്‍
വടിവാളും കത്തിയും ഉപയോഗിച്ച് വയര്‍ കീറി പരിശോധിച്ചപ്പോള്‍ ടിബയുടെ തല
പുറത്തേക്ക് വന്നു. പിന്നീട് ശരീരം മുഴുവനും ഇവര്‍
പുറത്തിടുകയായിരുന്നു.
ഇന്തോനേഷ്യയിലും ഫിലിപ്പന്‍സിലും മാത്രം കണ്ടു വരുന്ന
പ്രത്യേക തരം പെരുംപാമ്ബുകളാണ് ഇത്. വനിതയെ കാണാതായ തോട്ടത്തിന് സമീപം നിറയെ
പാറക്കെടുകള്‍ ഉണ്ടായിരുന്നു ഇതിന്റെ ഇടയ്ക്കുള്ള ഗുഹകളിലാണ് ഇത്തരം
പെരുംപാമ്ബുകളുടെ മടകള്‍ കണ്ടു വരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല