Image

വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ നടത്തുമെന്ന്‌ ശബരിമല സംരക്ഷണ സമിതി

Published on 16 October, 2018
വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ നടത്തുമെന്ന്‌ ശബരിമല സംരക്ഷണ സമിതി


കൊച്ചി: ശബരിമല സ്‌ത്രീപ്രവേശനത്തിന്‌ എതിരെ വ്യാഴാഴ്‌ച ഹര്‍ത്താല്‍ നടത്തുമെന്ന്‌ ശബരിമല സംരക്ഷണ സമിതി. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ്‌ ആഹ്വാനം. സ്‌ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറകടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ്‌ പ്രഖ്യാപനം.

മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണെന്ന്‌ അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത്‌ സെക്രട്ടറി പ്രതീഷ്‌ വിശ്വനാഥന്‍ പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ശബരിമലയില്‍ കയറാന്‍ വരുന്ന അവിശ്വാസികളെയും അവര്‍ക്കു സംരക്ഷണം നല്‌കാന്‍ ശ്രമിക്കുന്ന പൊലീസിനെയും തടയുമെന്നും പ്രതീഷ്‌ വിശ്വനാഥന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക