Image

ചാവക്കാട് മണത്തലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

Published on 18 September, 2018
ചാവക്കാട് മണത്തലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

 ചാവക്കാട് മണത്തലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. റോഡരികില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്ന മണത്തല തൈക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ അമല്‍ (5), കാറിലുണ്ടായിരുന്ന ആറ്റുപുറം വലിയപറമ്ബില്‍ കബീര്‍ മകന്‍ ആദില്‍ (3) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ കാറിലുണ്ടായിരുന്ന 8 പേര്‍ക്ക് പരിക്കേറ്റു. കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ അപകത്തിന് ശേഷം മരത്തിലിടിച്ചാണ് നിന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക