ചാവക്കാട് മണത്തലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. റോഡരികില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്ന മണത്തല തൈക്കാട്ടില്‍ ഉണ്ണികൃഷ്ണന് മകന് അമല്‍ (5), കാറിലുണ്ടായിരുന്ന ആറ്റുപുറം വലിയപറമ്ബില്‍ കബീര്‍ മകന് ആദില്‍ (3) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ കാറിലുണ്ടായിരുന്ന 8 പേര്‍ക്ക് പരിക്കേറ്റു. കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ അപകത്തിന് ശേഷം മരത്തിലിടിച്ചാണ് നിന്നത്.