കര്‍ണാടകത്തില്‍ മന്ത്രിസഭാ സ്ഥാനങ്ങള്‍ വീതിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ലെന്നും ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്യുമെന്നും എച്ച് കെ പാട്ടീല്‍. നാളെ നടക്കുന്ന അസംതൃപ്ത എംഎല്‍എ യോഗത്തില്‍ സതീഷ് ജാര്‍ക്കിഹോളി, ഷാമന്നൂര്‍ ശിവശങ്കരപ്പ, തന്‍വീര്‍ സേട്ട്, എന്‍.എ. ഹാരിസ്, ഡോ. സുധാകര്‍, ബൈരട്ടി ബസവരാജ്, ഈശ്വര്‍ ഖണ്ഡ്രെ, റോഷന് ബെയ്ഗ്, എം.ടി ബി നാഗരാജ് തുടങ്ങിയവരും പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതെ മടങ്ങിയെത്തിയ കോണ്‍ഗ്രസ് എംഎല്‍എ എംബി പാട്ടീലിന്റെ നേതൃത്വത്തില്‍ അത്ൃപ്തരുടെ ക്യാമ്പ് സജീവമായി. ലിംഗായത്ത് സമുദായത്തിന് ഉപമുഖ്യമന്ത്രിസ്ഥാനമോ പിസിസി അധ്യക്ഷ സ്ഥാനമോ നല്‍കണമെന്ന ആവശ്യം എംബി പാട്ടീല്‍ ദില്ലിയില്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.