Image

റവ.മാത്യൂസ് ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ്

ജീമോന്‍ റാന്നി Published on 01 May, 2015
റവ.മാത്യൂസ് ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ്
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ പ്രഥമ അസിസ്റ്റന്റ് വികാരിയായി ചുമതലയേല്‍ക്കുവാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന റവ.മാത്യൂസ് ഫിലിപ്പിനും കുടുംബത്തിനും ജോര്‍ജ്ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. വികാരി റവ.കൊച്ചുകോശി ഏബ്രഹാമും ഇടവക ഭാരവാഹികളും സ്വീകരണത്തിന് നേതൃത്വം നല്‍കി.

2002 ജൂലൈ 27ന് കശീശാപട്ടം സ്വീകരിച്ച മുംബൈ സാന്താക്രൂസ് ഇടവകാംഗമായ റവ.മാത്യൂസ് ഫിലിപ്പ് എറണാകുളം മാര്‍ത്തോമ്മാ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് എറണാകുളം മാര്‍ത്തോമ്മാ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ കോര്‍ഡിനേറ്റര്‍, തുംങ്കൂര്‍ സ്റ്റുഡന്റ്‌സ് ചാപ്ലയിന്‍, ഭുവനേശ്വര്‍ മാര്‍ത്തോമ്മാ കമ്മ്യൂണിറ്റി സെന്റര്‍ ഡയറക്ടര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചതോടൊപ്പം കട്ടക്ക് സെന്റ് ജോണ്‍സ്, പാലാരിവട്ടം ശാരോണ്‍, തുംങ്കൂര്‍, ഭുവനേശ്വര്‍, പുതുക്കുളം, മുണ്ടയ്ക്കല്‍ ഇടവകകളിലും ശുശ്രൂഷ ചെയ്ത അനുഭവസമ്പത്തുമായാണ് ഹൂസ്റ്റണില്‍ എത്തിയിരിയ്ക്കുന്നത്.

മാവേലിക്കര പരിമണം മാര്‍ത്തോമ്മാ ഇടവകാംഗം മുട്ടം കോട്ടയ്ക്കകത്ത് കെ.എം. ഫീലിപ്പോസിന്റെ മകനാണ് ഈ വൈദികന്‍. ബസിക്കയാമ്മ ആശാ മേരി വാളക്കുഴി സ്വദേശിയും മാര്‍ത്തോമ്മാ സഭാ കൗണ്‍സില്‍ മുന്‍ അംഗവുമായ ലാലു തോമസിന്റെ(കുവൈറ്റ്) മകളാണ്. ആരന്‍, ജോഹാന്‍ എന്നിവര്‍ മക്കളാണ്.

330 ല്‍ പരം കുടുംബങ്ങളുള്ള ഇടവകയിലെ യുവജനാംഗങ്ങളുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിന് അച്ചന്റെ സേവനങ്ങള്‍ ഉപകരിയ്ക്കുമെന്ന് ഇടവക ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ട്രിനിറ്റി ഇടവകയുടെ പെയര്‍ലാന്റിലുള്ള പുതിയ പാഴ്‌സനേജില്‍ വച്ചും അച്ചനും കുടുംബത്തിനും സ്വീകരണം ഒരുക്കിയിരുന്നു. ഹൃദ്യമായ സ്വീകരണങ്ങള്‍ക്ക് റവ.മാത്യൂസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

റവ.മാത്യൂസ് ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ്
Reception at Airport.
റവ.മാത്യൂസ് ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ്
Reception at Pearland Parsonage
റവ.മാത്യൂസ് ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ്
With Vicar and Family.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക