Image

റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി

ജീമോന്‍ റാന്നി Published on 30 April, 2015
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി
ഹൂസ്റ്റണ്‍: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഹൂസ്റ്റണിലെ ട്രിനിറ്റി, ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകകളിലെ യൂത്ത് ചാപ്ലയിന്‍ ആയി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചശേഷം ഫിലഡല്‍ഫിയ ഡെലിവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ. റോയി തോമസിനും കുടുംബത്തിനും ട്രിനിറ്റി മാര്‍ത്തോമ ഇടവകയിലെ വിശ്വാസ സമൂഹം സമുചിതമായ യാത്രയയപ്പ് നല്‍കി.

ഏപ്രില്‍ 26 ഞായറാഴ്ച രാവിലെ 9 മണിക്ക് റോയി തോമസ് അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന (മലയാളം) യ്ക്കുശേഷം വികാരി റവ. കൊച്ചു കോശി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനം തോമസ് വര്‍ഗീസിന്റെ പ്രാര്‍ഥനയോടുകൂടി ആരംഭിച്ചു.

തുടര്‍ന്ന് ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ വിശ്വസ്തന്‍ എന്റെ ദൈവം എന്ന ഗീതം പാടിയപ്പോള്‍ അത് യാത്രാ മംഗളഗാനമായി മാറി. തുടര്‍ന്ന് ഇടവക സെക്രട്ടറി തോമസ് കോശി ഇടവകയെ പ്രതിനിധീകരിച്ച് യാത്രാ മംഗളങ്ങള്‍ ആശംസിച്ചു. യുവജനങ്ങളുടെ പ്രതിനിധിയായി ഷോണ്‍ വര്‍ഗീസ് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഇംഗ്ലീഷ് ഗായക സംഘം ഗാനമാലപിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മത്തായി മാത്യു (ഇടവക മിഷന്‍) അച്ചാമ്മ ചാക്കോ (സേവികാ സംഘം) ഷെറി തോമസ് ജേക്കബ് (യുവജന സഖ്യം) ജസ്‌നാ ആന്‍ കുര്യന്‍ (ഗായക സംഘം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഉപഹാരങ്ങള്‍ നല്കുകയും ചെയ്തു.

തുടര്‍ന്ന് ഇടവകയുടെ ഉപഹാരം ട്രസ്റ്റിമാരായ മാത്യൂസ് ചാണ്ടപ്പിളള, രാജന്‍ ഗീവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അച്ചന് സമര്‍പ്പിച്ചു. തുടര്‍ന്ന് റോയി തോമസ് അച്ചന്‍ വികാരനിര്‍ഭരമായ മറുപടി പ്രസംഗം നടത്തി. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ പട്ടണമാണ് ഹൂസ്റ്റണ്‍, അതോടൊപ്പം ട്രിനിറ്റി മാര്‍ത്തോമ ഇടവകയും അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മാര്‍ത്തോമ സഭാംഗങ്ങളുടെ തലമുറയില്‍ നിന്നും ആദ്യമായി വൈദിക ശുശ്രൂഷയിലേക്ക് പ്രവേശിച്ച തനിയ്ക്ക് വൈദികപട്ടം ലഭിച്ചത് ട്രിനിറ്റി ഇടവക ആതിഥേയത്വം വഹിച്ച 1999 ലെ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ വച്ചാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഹൂസ്റ്റണില്‍ സജീവമായി യുവജനങ്ങളുടെയിടയിലും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലും പ്രവര്‍ത്തിയ്ക്കുവാന്‍ സഹായിച്ച എല്ലാവരോടും അച്ചന്റെയും കുടുംബത്തിന്റെയും നിസീമമായ കടപ്പാട് അച്ചന്‍ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.

രാജി സൂസന്‍ മാത്യു നന്ദി പ്രകാശിപ്പിച്ചു. റജി ജോര്‍ജിന്റെ പ്രാര്‍ഥനയോടുകൂടി സമ്മേളനം അവസാനിച്ചു. സമ്മേളനത്തിനുശേഷം വന്നു ചേര്‍ന്ന ഏവര്‍ക്കും വിഭവ സമൃദ്ധമായ സ്‌നേഹ സല്‍ക്കാരവും ഉണ്ടായിരുന്നു.
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക