ജോധാപൂര്‍: ഒരേ സമയം താന്‍ മുസ്ലീമും ഹിന്ദുവുമാണെന്ന് കോടതിക്കു മുമ്പാകെ നടന്
സല്മാന് ഖാന് ജോധാപൂര്‍ കോടയിയെ അറിയിച്ചു. 1998ലെ ലൈസന്‍സില്ലാത്ത തോക്ക്
കൈവശം വച്ച കേസിന്റെ ഭാഗമായാണ് താരം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്.
ജാതി ആരാഞ്ഞ ജഡ്ജിയോട് ഇന്ത്യന്‍ എന്നാണ് സല്മാന് ഉത്തരം നല്‍കിയത്.
താരത്തിന്റെ പേരും അച്ഛന്റെ പേരും തൊഴിലുമടക്കം വിശദ്ദമായി അന്വേഷിച്ച ചീഫ്
ജുഡീഷ്യല്‍ മജിസ്ട്രേട്ട് അനുപമ ബിജ്ലാനിയുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം
വ്യക്തമായി ഉത്തരം നല്കി. പിന്നീട് ചോദ്യം ആവര്‍ത്തിക്കപ്പെട്ടതോടെ താന്‍
മുസ്ലീമും ഹിന്ദുവുമെന്ന് പറഞ്ഞ താരം അച്ഛന് സലിം ഖാന് മുസ്ലിമും അമ്മ സുശീല
ചരക് ഹിന്ദുവുമാണെന്ന് വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല