ടി.വി ചന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മൈഥിലി ബാന്‍ ഡാന്‍സറാകുന്നു. ഗള്‍ഫിലെ ജീവിതം പ്രമേയമാക്കുന്ന സിനിമയില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. പത്തു ദിവസത്തെ ഷൂട്ടിംഗ് ഒറ്റപ്പാലത്തുമുണ്ട്. മുന്‍പ് ടി. വി ചന്ദ്രന് സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തില്‍ മൈഥിലി അഭിനയിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് മൈഥിലി.