ട്വീറ്റ് ചെയ്ത് വിവാദങ്ങള്‍ ഉണ്ടാക്കുന്നതല്ലാതെ അതിനു ശേഷവും പ്രതികരണങ്ങളുമായി സമയം കളയുന്ന ആളല്ല രാം ഗോപാല്‍ വര്‍മ. കക്ഷി തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. കില്ലിങ് വീരപ്പന് എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.
വീരപ്പന് തട്ടിക്കൊണ്ടുപോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകനും സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാറുമായ ശിവ് രാജ്കുമാര് ആണ് കില്ലിങ്ങ് വീരപ്പന് എന്ന സിനിമയില്‍ നായകനാകുന്നത്. ശിവരാജ് കുമാറിനെ വീരപ്പന് ദൗത്യസേന തലവനാക്കുന്നതിനും രാം ഗോപാല്‍ വര്‍മയ്ക്ക് ന്യായീകരണമുണ്ട്.
സ്വന്തം അച്ഛനെ തട്ടിക്കൊണ്ടുപോയ വീരപ്പനെ കൊലചെയ്ത് പകരം വീട്ടാനുള്ള അവസരമാണിതെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന കഥ ആയതുകൊണ്ടുതന്നെ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ബിഗ് ബജറ്റ് ചിത്രമെടുക്കുന്നത്. ചിത്രത്തില്‍ വീരപ്പനായി വേഷമിടുന്നത് ആരെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.