ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷന് മാര്‍ ബസേലിയോസ് ക്ലീമീസ്
കാതോലിക്കാ ബാവയുടേയും അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റ്
മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടേയും പൗരോഹിത്യ
രജതജൂബിലി സംയുക്തമായി ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു.
ജൂലൈ രണ്ടാംതീയതി
ശനിയാഴ്ച രാവിലെ 10.30-ന് ഔവര്‍ ലേഡി ഓഫ് സ്നോ (258-15, 80 Ave, Floral Park,
NY 11040) ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കാതോലിക്കാ ബാവയും, മാര്‍
യൗസേബിയോസ് തിരുമേനിയും മുഖ്യകാര്‍മികരായിരിക്കും. അതിനുശേഷം അനുമോദന സമ്മേളനവും
സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വിപുലമായ ആഘോഷപരിപാടികളുടെ
നടത്തിപ്പിലേക്കായി വികാരി ജനറാള്‍ മോണ്‍ പീറ്റര്‍ കോച്ചേരി, ചാന്‍സലര്‍ ഫാ.
അഗസ്റ്റിന് മംഗലത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഗീവര്‍ഗീസ് തങ്കച്ചന്,
ട്രഷറര്‍ ശ്രീവത്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍
പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. അഗസ്റ്റിന് മംഗലത്ത് (203
444 8542), ശ്രീവത്സന്‍ (718 343 6004) എന്നിവരുമായി ബന്ധപ്പെടുക.