Image

ഇന്ത്യാ പ്രസ്‌ ക്ലബ്‌ മുന്‍ പ്രസിഡന്റ്‌ റെജി ജോര്‍ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ് നിര്യാതയായി

ജോര്‍ജ്‌ തുമ്പയില്‍ Published on 31 March, 2015
ഇന്ത്യാ പ്രസ്‌ ക്ലബ്‌ മുന്‍ പ്രസിഡന്റ്‌  റെജി ജോര്‍ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ് നിര്യാതയായി
വെസ്റ്റ് ഓറഞ്ച്, ന്യു ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി എന്നിവയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയറും എമേര്‍ജിംഗ് കേരള യു.എസ്.എ ചീഫ് എഡിറ്ററുമായ റെജി ജോര്‍ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ് (കുഞ്ഞൂഞ്ഞമ്മ-83) നിര്യാതയായി.
പന്തളം ചാലായില്‍ റിട്ട. തഹസില്‍ദാര്‍ പരേതനായ കെ.ഐ. ജോര്‍ജിന്റെ ഭാര്യയാണു.തോട്ടക്കോണം ഗവ ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. കടയ്ക്കേത്ത് പറമ്പില്‍ പരേ
രായ  പി.വി. ഐസക്കിന്റെയും റേച്ചല്‍ ഐസക്കിന്റെയും പുത്രിയാണു.
മകള്‍: റെനി വര്‍ഗീസ്. മരുമക്കള്‍: സഞ്ജീവ് വര്‍ഗീസ്, സുജ ജോര്‍ജ്. കൊച്ചു മക്കള്‍: ക്രിസ, ക്രിസ്റ്റി, രോഹിത്, രോഷ്‌നി.
സഹോദരങ്ങള്‍: പരേതനായ മേജര്‍ ഐസക്ക് പി. വര്‍ഗീസ് (അച്ചന്‍ കുഞ്ഞ്), പരേതയായ മേരി ജോര്‍ജ്, ഐസക്ക് പി. ജേക്കബ്, (തമ്പി), ഐസക്ക് പി. ജോര്‍ജ് (ബോബി), ഐസക്ക് പി. ലൂക്ക് (അനിയന്‍), ഐസക്ക് പി. ചെറിയാന്‍ (കൊച്ചുമോന്‍), പൊന്നമ്മ ഡി.സി. (ഡി.സി ബുക്‌സ് കോട്ടയം)
റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യു ജെഴ്‌സി ഇടവകാംഗമായ പരേതയുടെ വേയ്ക്ക് സര്‍വീസ് പള്ളിയില്‍ ഏപ്രില്‍ രണ്ടിനു (വ്യാഴം) 2 മുതല്‍ 6 വരെയും ഏപ്രില്‍ 3-നു വെള്ളിയാഴ്ച 5 മുതല്‍ 8 വരെയും. (790 റൂട്ട് 10 വെസ്റ്റ്, റാന്‍ഡോള്‍ഫ്, ന്യു ജേഴ്‌സി-07869)
വ്യാഴാഴ്ച ശുശ്രൂഷകള്‍ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ ഗീവര്‍ഗീസ് മാര്‍ തെയഡോഷ്യസ് നേതൃത്വം നല്‍കും.
സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 4 ശനിയാഴ്ച 9 മുതല്‍ 11 വരെ റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ പള്ളിയില്‍. സംസ്‌കാരം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് വേ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (225 റിഡ്ജ്‌ഡേയ്ല്‍ അവന്യു, ഈസ്റ്റ് ഹാനോവര്‍, ന്യു ജേഴ്‌സി-07936)
സ്‌നേഹമസൃണമായ പെരുമാറ്റം കോണ്ട് ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന പരേതയുടെ നിര്യാണത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് പ്രസിഡന്റ് ടാജ് മാത്യു, മുന്‍ ടീനെക്ക് മേയര്‍ ജോണ്‍ ഏബ്രഹാം, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി,
കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി, മലയാളി  അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി, ഫൊക്കാന, ഫോമാ, വേള്‍ഡ് മലായളി കൗണ്‍സില്‍ നേതാക്കള്‍ തുടങ്ങി സംഘടനകളും വ്യക്തികളും അനുശോചനം അറിയിച്ചു.

വിവരങ്ങള്‍ക്ക്: സജി കീക്കാടന്‍: 201-341-5334
കൊച്ചുമോന്‍: 860-917-7777

Wake Services:

The Mar Thoma Church of New Jersey

790 Route 10 West, Randolph, NJ 07869

Thursday, April 2, 2015, 2:00 pm to 6:00 pm 

Friday, April 3, 2015, 5:00 pm to 8:00 pm

Funeral Service:

The Mar Thoma Church of New Jersey

790 Route 10 West, Randolph, NJ 07869

Saturday, April 4, 2015 at 9:00 am to 11:00 am

Interment:

Gate of Heaven Cemetery

225 Ridgedale Ave, East Hanover, NJ 07936

Saturday, April 4, 2015 at 11:30 am


ഇന്ത്യാ പ്രസ്‌ ക്ലബ്‌ മുന്‍ പ്രസിഡന്റ്‌  റെജി ജോര്‍ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക