സിനിമാ ചിത്രീകരണത്തിനിടെ റിമ കല്ലിങ്ങലും കുഞ്ചാക്കോ ബോബനും സഞ്ചരിച്ച ബോട്ട് മുങ്ങി. ആലപ്പുഴ കായലില്‍ കഴിഞ്ഞദിവസമാണ് സംഭവം. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു അപകടം നടന്നത്.
കടലാസു തോണിയുടെ ആകൃതിയില്‍ ഉണ്ടാക്കിയ ഒരു വള്ളത്തില്‍ സഞ്ചരിക്കുകയായിരുന്നു റിമയും ചാക്കോച്ചനും. അതിനിടെയാണ് പെട്ടന്ന് വള്ളം മുങ്ങിയത്. കായലിലുണ്ടായിരുന്ന വള്ളക്കാരും മറ്റു ബോട്ടിലുണ്ടായിരുന്നവരും ചേര്‍ന്ന് ഇരുവരെയും രക്ഷിച്ചു. ചിത്രീകരണത്തിനായി തയാറാക്കിയ പ്രത്യേക ബോട്ടാണ് മുങ്ങിയത്.
ഷൂട്ടിങ് കാണാന്‍ കരയിലും കായലിലുമായി നിരവധി പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയതിനെത്തുടര്‍ന്ന് നീന്താന്‍ ശ്രമിച്ച ഇരു താരങ്ങളെയും വള്ളത്തിലും ബോട്ടിലുമായി എത്തിയ നാട്ടുകാരും സിനിമയുടെ അണിയറപ്രവര്‍ത്തകരും രക്ഷിക്കുകയായിരുന്നു. ഇരുവരും യാതൊരു പരുക്കുകളും കൂടാതെ രക്ഷപ്പെട്ടു. സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.