ചിക്കാഗോ : യുണൈറ്റഡ് സ്റ്റേറ്റ് പോസ്ററല് സര്‍വ്വീസില്‍ നിരവധി വര്‍ഷക്കാലം സേവനം ചെയ്തശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജോയി പീറ്റര്‍ ഇണ്ടിക്കുഴിക്ക് മലയാളി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ യാത്രയപ്പ് നല്കി.
പോസ്റ്റല്‍ അസോസിയേഷന്റെ മുന്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ജോയി പീറ്ററിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കുവാന്‍ ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ പ്ലാന്റുകളിലും, ഓഫീസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റ്റല്‍ മലയാളി കുടുംബങ്ങള്‍ എത്തിചേര്‍ന്നിരുന്നു. ജോയി പീറ്ററിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മാത്യു തോമസ്, ജയിന് മാക്കീല്‍, ജോര്‍ജ് പണിക്കര്‍, തോമസ് മാത്യൂ, ബേബി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റല്‍ അസോസിയേഷന്റെ ഉപഹാരം കണ്‍വീനര്‍ ജോര്‍ജ് ചാക്കോ ജോയി പീറ്ററിന് നല്കി. ജോയി പീറ്റര്‍, ലിസി പീറ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സജി പൂതൃക്കയില്‍, ബിന്‍സ് വെളിയത്തുമാലില്‍, ബെന്നി ജോസഫ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.