Image

ഡല്‍ഹിയിലെ മഞ്ഞും മഴയും നനഞ്ഞ് ഒബാമ

Published on 26 January, 2015
ഡല്‍ഹിയിലെ മഞ്ഞും മഴയും നനഞ്ഞ് ഒബാമ

ന്യൂഡല്‍ഹി: റിപ്പബ്ളിക് പരേഡില്‍ മുഖ്യാതിഥിയായത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് വി.വി.ഐ.പി ബുള്ളറ്റ് പ്രൂഫ് കവചിത ഇരിപ്പിടം ഒരുക്കിയെങ്കിലും ഡല്‍ഹിയിലെ മഞ്ഞും മഴയും കൊള്ളേണ്ടി വന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മിഷേല്‍ എന്നിവരായിരുന്നു ഒബാമക്കൊപ്പം പ്രത്യേക ബുള്ളറ്റ് പ്രൂഫ് കവചിത വേദിക്കകത്തുണ്ടായിരുന്നത്. ചടങ്ങുകളുടെ തുടക്കത്തിലുണ്ടായ ചാറ്റല്‍ മഴ കാരണം വി.വി.ഐ.പി ബോക്സിനകത്തുണ്ടായിരുന്നവരും മഴ നനഞ്ഞു.

രാവിലെ ചടങ്ങുകള്‍ക്കായി തന്‍്റെ ബീസ്റ്റ്് വാഹനത്തില്‍ എത്തിയ യു.എസ് പ്രസിഡന്‍റിനെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് സ്വീകരിച്ചാനയിച്ചത്. ചാറ്റല്‍ മഴയുള്ളതിനാല്‍ ഒബാമയുടെ സഹായികള്‍ അദ്ദേഹത്തെ ഓവര്‍ക്കോട്ടു ധരിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരാണ് മോദിക്കും ഒബാമക്കും കുടചൂടിയത്. യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമ ചില സമയത്ത് സ്വയം തന്നെ കുട ചൂടി. അതേ സമയം രാഷ്ര്ടപതി പ്രണബ് മുഖര്‍ജി ഒരു പ്രത്യേക രോമതൊപ്പി അണിഞ്ഞാണ് ചടങ്ങുകള്‍ വീക്ഷിച്ചിരുന്നത്.

പരേഡ് കാണാനത്തെിയ ജനങ്ങള്‍ക്ക് മഴ നനയാതിരിക്കാനുള്ള സംവിധാനങ്ങള്‍ മുന്‍ കൂട്ടി തയാറാക്കാന്‍ സാധിക്കാത്തതില്‍ പരേഡ് സംഘടിപ്പിക്കുന്ന പ്രതിരോധ മന്ത്രാലയത്തിനെതിരെ വിമര്‍ശമുയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക