സിഡ്നി: ആസ്ട്രേലിയയിലെ വടക്കന്‍ പട്ടണമായ കെയിന്‍സില്‍ എട്ട് കുട്ടികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച കുട്ടികള്‍ ഒന്നര വയസിനും 15 വയസിനും ഇടയിലുള്ളവരാണ്. കെയിന്‍സിലെ പ്രാന്തപ്രദേശമായ മനൂറയിലെ ഒരു വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് ക്വീന്സ്ലാന്ഡ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്. പൊലീസെത്തുന്പോള് കുത്തേറ്റ നിലയില്‍ സ്ത്രീയെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.