സണ്ണിവെയ്ല്‍ : ഡാളസ് കൗണ്ടിയിലെ സണ്ണിവെയ്ല്‍, പാമര്‍, റെഡ് ഓക്ക്, കെംപ്, മെയ്ബ്രാള് തുടങ്ങിയ വിദ്യാഭ്യാസ ജില്ലകള്‍ ഉള്‍പ്പെടുന്ന റീജിയണല്‍ 12 വിദ്യാഭ്യാസ ജില്ലയില്‍ ഡിസംബര്‍ 4 വ്യാഴാഴ്ച നടന്ന സ്പെല്ലിംഗ് ബീ മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി അബിഗെയ്ല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ അബിഗെയ്ല്‍ സ്പെല്ലിംഗ് ബീക്ക് പുറമെ ഡിക്ഷ്നറി സ്കില്ലിലും ഒന്നാംസ്ഥാനം നേടി.
സണ്ണിവെയ്ല്‍ സ്കൂള്‍ വിദ്യാഭ്യാസ ജില്ലയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത്.
പഠിപ്പില്‍ മാത്രമല്ല, കായികവിനോദരംഗങ്ങളിലും കഴിവു തെളിയിച്ച അബി ഗേയ്ല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹിയും, ഡാളസ് സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ സജ്ജീവ പ്രവര്‍ത്തകനുമായ മല്ലപ്പിള്ള തോമസ് എബ്രഹാമിന്റേയും, സൂസന്റേയും മകളാണ്. ഏബല്‍ എക സഹോദരനാണ്. ഡാളസ് സെന്റ് പോള്‍സ് ഇടവക യൂത്ത് ലീഗ് അംഗം കൂടിയാണ് അബിഗെയ്ല്‍ തോമസ്.