Image

നോര്‍ത്ത് കരോളിന സംസ്ഥാന പരമോന്നത സയന്‍സ് അവാര്‍ഡ് 2014 ഡോ.ജെയ് നാരായണന്

പി.പി.ചെറിയാന്‍ Published on 26 November, 2014
നോര്‍ത്ത് കരോളിന സംസ്ഥാന പരമോന്നത സയന്‍സ് അവാര്‍ഡ് 2014 ഡോ.ജെയ് നാരായണന്
നോര്‍ത്ത് കരോലിന:  നോര്‍ത്ത് കരോലിന സംസ്ഥാനം, സയന്‍സില്‍ നല്‍കുന്ന പരമോന്നത ബഹുമതിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി മെറ്റീരിയല്‍ സയന്‍സ് വിഭാഗം പ്രൊഫസറുമായ ഡോ.ജെ. നാരായണന്‍ അര്‍ഹനായി.
നവംബര്‍ 13ന് നടന്ന ഒരു പ്രത്യേക ചടങ്ങില്‍ വെച്ചു ഗവര്‍ണര്‍ പാറ്റ് മെക്ക് റോറി അവാര്‍ഡ് നല്‍കി ആദരിച്ചു.

1983 മുതല്‍ എന്‍സി യൂണിവേഴ്‌സിറ്റി സയന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നാരായണന്‍ മെറ്റീരിയല്‍ സയന്‍സിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ഈ അവാര്‍ഡ്.
ഇന്ത്യയില്‍ ജനിച്ച നാരായണ്‍ കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ക്‌നോളജിയില്‍ നിന്ന് ബിരുദവും, കാലിഫോര്‍ണിയാ ബെര്‍കിലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും കരസ്ഥമാക്കി.
നോര്‍ത്ത് കരോളിനാ ഗവര്‍ണ്ണര്‍ നിയമിക്കുന്ന ഒരു കമ്മിറ്റിയാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.

നോര്‍ത്ത് കരോളിന സംസ്ഥാന പരമോന്നത സയന്‍സ് അവാര്‍ഡ് 2014 ഡോ.ജെയ് നാരായണന്
Jay narayanan
നോര്‍ത്ത് കരോളിന സംസ്ഥാന പരമോന്നത സയന്‍സ് അവാര്‍ഡ് 2014 ഡോ.ജെയ് നാരായണന്
Narayan and Gov. Pat
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക