ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്കു മഹോത്സവം
ജോയിച്ചന്‍ പുതുക്കുളംPublished on 26 November, 2014
ഷിക്കാഗോ: കലിയുഗവരദനും സര്‍വ്വാഭീഷ്ടപ്രദായകനും ആയ ശ്രീധര്മശാസ്താവിന്റെ
അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രത കാലത്ത് ഷിക്കാഗോയിലെ
അയ്യപ്പഭക്തര്‍ക്കായി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്കു
മഹോത്സവം ആഘോഷിക്കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി
ആഘോഷിച്ചു വരുന്ന ഒരു ആചരാനുഷ്ഠാനമാണ് അയ്യപ്പന്‍വിളക്ക്. ഭക്തജനങ്ങള്‍ സ്വാമി
മന്ത്രങ്ങള്‍ ഉരുവിട്ട് വ്രതശുദ്ധിയോടെ ഭക്തിപുരസ്സരം ക്ഷേത്രങ്ങളില്‍ ഒരുമിച്ചു
കൂടി നടത്തുന്ന ഈ ചടങ്ങുകളില്‍ ശബരീസന്നിധാനത്തില് എത്തിച്ചേരാന്‍ സാധിക്കാത്ത
ഭക്തജനങ്ങളും സ്വാമി ദര്‍ശനപുണ്യവും അനുഗ്രഹവും നേടുന്നു.
ഷിക്കാഗോയിലെ
അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്ക് മഹോത്സവം ഡിസംബര്‍ 6
ന് വിവിധ ആഘോഷപരിപാടികളോടുകൂടി Hindu Temple of Greater Chicago, Lemont ല്‍
വച്ച് നടത്തുന്നു. രാവിലെ 9 മണിക്കു ആരംഭിച്ച് വൈകിട്ട് 8 മണിക്ക്
പര്യവസാനിക്കുന്ന ചടങ്ങുകളില്‍ അയ്യപ്പപൂജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം
ചെണ്ട മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും
ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്ത ജനങ്ങളും ഈ ആഘോഷ പരിപാടികളില്‍ പങ്കുകൊണ്ട്
അയ്യപ്പ സ്വാമികളുടെ അനുഗ്രഹങ്ങള്‍ നേടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല