Image

കുടിയേറ്റ നിയമത്തില്‍ കാതലായ ഭേദഗതി: 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു പ്രയോജനം

ജോയിച്ചന്‍ പുതുക്കുളം Published on 21 November, 2014
കുടിയേറ്റ നിയമത്തില്‍ കാതലായ ഭേദഗതി: 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു പ്രയോജനം
വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ തന്റെ എക്‌സിക്യൂട്ടീവ്‌ അധികാരത്തിലൂടെ കാതലായ ഭേദഗതിക്ക്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ നിര്‍ദേശം നല്‍കി. ഇതിലൂടെ 4 ലക്ഷം അധികൃത കുടിയേറ്റക്കാര്‍ക്കും, 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കും പ്രയോജനം ലഭിക്കും.

അധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യയില്‍ നിന്ന്‌ എച്ച്‌ 1 ബി വിസയില്‍ വന്നിട്ടുള്ള മഹാഭൂരിപക്ഷത്തിനാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന്‌ ഇമിഗ്രേഷന്‍ വോയ്‌സ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സാം ആന്റോ പുത്തന്‍കളം പറഞ്ഞു.

എച്ച്‌1 ബി വിസയില്‍ വന്നിട്ടുള്ള വിദഗ്‌ധ ജോലിക്കാര്‍ക്കുവേണ്ടി കഴിഞ്ഞ എട്ടുവര്‍ഷമായി ലോബിയിംഗ്‌ നടത്തിവരുന്ന ഏജന്‍സിയാണ്‌ ഇമിഗ്രേഷന്‍ വോയ്‌സ്‌. താഴെപ്പറയുന്ന ഭേദഗതികളാണ്‌ നടപ്പാക്കുക.

1. ഫാമിലി സ്‌പോണ്‍സറിംഗ്‌ കാറ്റഗറിയില്‍ ബാക്ക്‌ലോഗ്‌ (Backlog) നീക്കം ചെയ്യുക.

2. വിവിധ EB, Family കാറ്റഗറിയില്‍ കൂടുതല്‍ ഗ്രീന്‍കാര്‍ഡ്‌ അനുവദിക്കുക.

3. എച്ച്‌ 1 ബി ഡിപ്പന്റന്റ്‌ സ്‌പോസിന്‌ (Dependant Spouse) വര്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുക.

4. I-140 അപ്രൂവ്‌ ചെയ്‌തവര്‍ക്ക്‌ വിസ നമ്പര്‍ കറന്റ്‌ ആകാതെ I-485 ഫയല്‍ ചെയ്യാന്‍ അവസരം നല്‍കുക.

5. ജോബ്‌ മൊബൈലിറ്റി അനുവദിക്കുക

6. ഫോറിന്‍ എന്റര്‍പ്രണേഴ്‌സിന്‌ പ്രത്യേക സ്റ്റാര്‍ട്ടപ്‌ വിസയും, ഇന്‍വെസ്റ്റര്‍ ഗ്രീന്‍കാര്‍ഡും

7. STEM കോഴ്‌സുകള്‍ അമേരിക്കന്‍ സര്‍വ്വകലാശാലിയില്‍ നിന്ന്‌ പൂര്‍ത്തിയാക്കിവര്‍ക്ക്‌ താമസംവിനാ ഗ്രീന്‍കാര്‍ഡ്‌ അനുവദിക്കുക.

തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ്‌ ഹൈ സ്‌കില്‍ഡ്‌ ലീഗല്‍ ഇമിഗ്രേഷന്‍ കാറ്റഗറിയിലെ ഭേദഗതികള്‍.

സാം ആന്റോ പുത്തന്‍കളം 
കുടിയേറ്റ നിയമത്തില്‍ കാതലായ ഭേദഗതി: 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു പ്രയോജനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക