Image

മനോജ് വധക്കേസ്: സി.ബി.ഐ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു

Published on 21 November, 2014
മനോജ് വധക്കേസ്: സി.ബി.ഐ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ രണ്ടു പേരെ കൂടി സി.ബി.ഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കൂത്തുപറന്പ് നിര്‍മ്മലഗിരി സ്വദേശി നിജിത്ത്, കൂത്തുപരന്പ് പഴനിലം സ്വദേശി റഹീം എന്നിവരാണ് അറസ്റ്റിലായത്. കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ഇതുവരെ അഞ്ചു പേരാണ് പിടിയിലായത്. വ്യാഴാഴ്ച പാനൂര്‍ സ്വദേശികളായ റിജൂ,? സി.പി.എം തോലാന്പ്ര ബ്രാഞ്ച് സെക്രട്ടറി സിനില്‍, ബിജു എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക