ന്യൂയോര്‍ക്: ടൈം മാസികയുടെ 2014 ലെ പേഴ്സന്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് മത്സരിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ബി.ജെ.പിയെ നയിച്ച അദ്ദേഹം വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ് പട്ടികയില്‍ ഇടം നല്‍കാനിടയാക്കിയത്.
സാമ്പത്തിക വികസനത്തിന് വേണ്ടി നിലകൊണ്ട നേതാവാണെന്നും മാസിക അദ്ദേഹത്തെ പരിചയപ്പെടുത്തുന്നുണ്ട്. അടുത്ത മാസമാണ് വ്യക്തിയെ പ്രഖ്യാപിക്കുക. വായനക്കാരുടെ വോട്ടും പരിഗണിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്, നൊബേല്‍ സമ്മാന ജേതാവ് മലാല യുസുഫ് സായ് എന്നിവരും ലിസ്റ്റിലുണ്ട്.