ഇനി മോഹന്‍ലാലിനും മഞ്ജുവിനുമൊപ്പം സത്യന് ചിത്രത്തില്‍
മലയാള സിനിമയുടെ
പുതു നായികമാരില്‍ ശ്രദ്ധേയയാകുന്ന റീനു മാത്യൂസ് സത്യന് അന്തിക്കാട് സംവിധാനം
ചെയ്യുന്ന മോഹന്‍ലാല്‍-മഞ്ജു ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. മഞ്ജു
വാരിയര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷമായിരിക്കും
റീനുവിന്റേത്.
യാതൊരു ആരവങ്ങളുമില്ലാതെ കടന്നു വന്ന് മലയാള സിനിമയില്‍
മെല്ലെ മുന്നേറുന്ന നായികയാണ് റീനു മാത്യൂസ്. ഇമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ
എന്ന ചിത്രത്തിലൂടെ ലാല്‍ജോസാണ് റീനു മാത്യൂസിനെ വെള്ളിത്തിരയിലേക്ക് കൊണ്ടു
വന്നത്. പിന്നീട് അഞ്ചു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ അഞ്ചു സുന്ദരികളിലെ എന്ന
ചിത്രത്തിലെ `കുള്ളന്റെ ഭാര്യ' എന്ന ചിത്രത്തിലെ വേഷം, പിന്നീട് 2014ല്‍
മമ്മൂട്ടിക്കൊപ്പം `പ്രെയ്സ് ദി ലോര്‍ഡ്', പൃഥ്വിരാജിനൊപ്പം `സപ്തമശ്രീ
തസ്ക്കര' എന്നീ ചിത്രങ്ങളിലൂടെ നായികാ വേദിയിലേക്കുള്ള തന്റെ വരവറിയിച്ചു
കൊണ്ടാണ് റീനു തന്റെ ഓരോ സിനിമയും പൂര്‍ത്തിയാക്കിയത്. നവംബര്‍ ആദ്യവാരം
റിലീസാകുന്ന അമല്‍ നീരദിന്റെ `ഇയ്യോബിന്റെ പുസ്തക'ത്തിലും റീനു മാത്യൂസ്
ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
16 വര്‍ഷങ്ങള്‍ക്ക്
ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകത കൂടി
സത്യന് അന്തിക്കാടിന്റെ ചിത്രത്തിനുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരം ചിത്രീകരണം
തുടങ്ങും.
`അച്ചുവിന്റെ അമ്മ'യ്ക്കു ശേഷം എന്ന രഞ്ജന്‍ പ്രമോദാണ് സത്യന്
അന്തിക്കാടിന്റെ പുതിയ സിനിമയ്ക്കുവേണ്ടി തിരക്കഥയെഴുതുന്നത് എന്ന പ്രത്യേകത കൂടി
ഈ ചിത്രത്തിനുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം
നല്‍കുന്നത്. നീല്‍ ഡി ചുന്ഹയാണ് ഛായാഗ്രാഹകന്‍. നേരത്തെ സമീര്‍ താഹിറിനെ
ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ മൂലം സമീര്‍
പിന്മാറുകയായിരുന്നു.