Image

കേരള സാഹിത്യ അക്കാദമി പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു

ഷാജന്‍ ആനിത്തോട്ടം Published on 28 October, 2014
കേരള സാഹിത്യ അക്കാദമി പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു
ചിക്കാഗോ: അമേരിക്കന്‍ ഐക്യനാടുകളിലും ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പ്രവാസി എഴുത്തുകാര്‍ക്കും സാഹിത്യാഭിരുചിയുള്ള, എഴുത്തും വായനയും ഇഷ്ടപ്പെടുന്ന മറുനാടന്‍ മലയാളികള്‍ക്കും വേണ്ടി കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു.

2014 ഡിസംബര്‍ 20, 21(ശനി, ഞായര്‍) തീയതികളില്‍ എറണാകുളത്താണ് ശില്പശാല നടക്കുന്നത്. 'ലാന'യുള്‍പ്പെടെ വിവിധ പ്രവാസി സാഹിത്യസംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിയ്ക്കുന്ന ഈ സാഹിത്യശില്പശാല കേരളത്തിന്‌റെ ഭൗമാര്‍ത്തിയ്ക്കു വെളിയില്‍ അധിവസിക്കുന്ന മലയാളി എഴുത്തുകാരുടെ ഒരു സംഗമവേദിയായി മാറ്റുവാനാണ് അക്കാദമി ആഗ്രഹിക്കുന്നത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനും ശില്പശാലയ്ക്ക് നേതൃത്വം  നല്‍കുന്നതായിരിയ്ക്കും ക്രിസ്തുമസ്-പുതുവല്‍സരാവധിയ്ക്ക് കേരളത്തില്‍ പോകുമ്പോള്‍ പദ്ധതിയിടുന്ന സാഹിത്യസ്‌നേഹികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നറിയിക്കുന്നു.

ശില്പശാലയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680020 എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

ഈമെയില്‍- keralasahithyaakadami@gmail.com.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജന്‍ ആനിത്തോട്ടം(ലാന പ്രസിഡന്റ്) 847-322-1181, ജോസ് ഓച്ചാലില്‍(ലാന സെക്രട്ടറി)-469-368-5642
കേരള സാഹിത്യ അക്കാദമി പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക