ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ട അക്രമിയെ തിരച്ചറിഞ്ഞു. മൈക്കല്‍ സെഹഫ് ബിബൂ എന്ന 32കാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയുടെ പൗരത്വം വെളിപ്പെടുത്തിയിട്ടില്ല. അക്രമിയെക്കുറിച്ച് യു.എസ് ചാനലായ സി.ബി.എസ് ചാനല്‍ അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്തതാണിത്. അപകടകാരിയായ യാത്രക്കാരന് എന്നാണിയാളെ കാനേഡിയന്‍ ഇന്റലിജന്‍സ് വിഭാഗം വിശേഷിപ്പിച്ചിട്ടുള്ളത്.
അതേസമയം ഇത്തരം ആക്രമണങ്ങളിലൂടെ കാനഡയെ ഭയപ്പെടുത്താനാകില്ളെന്ന് കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ വ്യക്തമാക്കി. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ അപലപിച്ചു. അന്വേഷണത്തിനായി കാനഡയ്ക്ക് യു.എസിന്‍െറ എല്ലാ പിന്തുണയും ഒബാമ വാഗ്ദാനം ചെയ്തു.