ന്യൂജേഴ്സി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവായ, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും 37-ാമത് കണ്‍വന്‍ഷനും ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ രണ്ടുവരെ നടത്തുന്നു. ഫാ. ബിറ്റി മാത്യുവിന്റെയും ന്യൂജേഴ്സിയിലെ എല്ലാ ഓര്‍ത്തഡോക്സ് ഇടവകകളിലെയും വികാരിമാരുടെയും കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകളിലും കണ്വന്ഷന് യോഗത്തിലും റാസയിലും ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് ഇടവകവികാരി ഫാ. ഷിനോജ് തോമസ് (215) 801 - 5899 അറിയിച്ചു.
വിവരങ്ങള്‍ക്ക്: സാമുവല്‍ പി മത്തായി (സെക്രട്ടറി)
973 489 9032
വെരി റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ഡോ. സി.സി മാത്യൂസ്, ഫാ. ബാബു (ഷെബാലി) വര്‍ഗീസ്, ഫാ. ബാബു കെ. മാത്യു, ഫാ. ഷിബു ഡാനിയേല്‍, ഫാ. സണ്ണി ജോസഫ്, ഫാ. വിജയ് തോമസ് എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കുചേരും.
ഒക്ടോബര്‍ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക്ശേഷം കൊടിയേറ്റ് നടക്കും. നവംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 6.45ന് ഗാനശുശ്രൂഷയും തുടര്‍ന്ന് ഡീക്കന്‍ എബി ജോര്‍ജിന്റെ കണ്വന്ഷന് പ്രസംഗവും ഉണ്ടാവും. രണ്ടിന് ഞായറാഴ്ച ഫാ. ബിറ്റി മാത്യുവിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന ഉണ്ടായിരിക്കും. മധ്യസ്ഥ പ്രാര്‍ഥനകള്‍ക്കും റാസയ്ക്കും ശേഷം നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.
24ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഫാമിലി നൈറ്റോടെ തുടങ്ങുന്ന പെരുന്നാള്‍ ചടങ്ങുകള്‍ നവംബര്‍ 9ന് ഉച്ചയ്ക്ക് കൊടിയിറക്കത്തോടെ സമാപിക്കും.