തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം 500 കോടി രൂപ കൂടി കടമെടുക്കും. ഈമാസം 28-ന് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വിറ്റഴിക്കും. ഇതോടെ, ഈ സാമ്പത്തികവര്‍ഷം സംസ്ഥാനം കടമെടുത്ത തുക 8,500 കോടി രൂപയായി. ഈമാസം രണ്ടാം തവണയാണ് സംസ്ഥാനം കടമെടുക്കുന്നത്.