അമേരിക്കയിലും ലോകത്താകമാനവും ദീപാവലി ആഘോഷിക്കുന്ന എല്ലാവര്ക്കും പ്രസിഡന്റ്
ഒബാമ ദീപാവലി ആശംസകള്‍ നേര്‍ന്നു .ഹിന്ദു,ജയിന് ,സിഖ് ,ബുദ്ധ മത വംശജര്‍ ദീപങ്ങള്‍
തെളിച്ചു നടത്തുന്ന ഈ ആഘോഷം ഇരുട്ടിനുമേല്‍ പ്രകാശം നേടുന്ന വിജയത്തെ
അനുസ്മരിപ്പിക്കുന്നു .വിജ്ഞാനം ,അജ്ഞതയെയും നിര്‍ഭാഗ്യങ്ങളെയും
പരാജയപ്പെടുത്തും എന്ന് ഇത് നമ്മളെ ഓര്‍മിപ്പിക്കുന്നു .മറ്റുള്ളവരെ സേവിക്കാനായി
സ്വയം സമര്‍പ്പിച്ചാല്‍ വിജയം നമ്മളെ തേടിയെത്തും എന്നും ദീപാവലി നമ്മെ
ഓര്‍മ്മപ്പെടുത്തുന്നു .നമ്മളുടെ ഉത്തരവാദിത്തങ്ങള്‍ നിശ്ചയ ദാര്‍ ഢ്യത്തോട് കൂടി
നിറവേറ്റുകയും ,പരസ്പരം തോളോട് തോള് ചേര്‍ന്നു പോരാടുകയും ചെയ്താല്‍ ശോഭനമായ
ഭാവിയാണ് നമ്മെ കാത്തിരിക്കുന്നത് .അമേരിക്ക എന്ന വൈവിധ്യങ്ങളുള്ള മഹത്തായ രാജ്യം
ശക്തമായത് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടു കൂടിയാണ് .
വൈറ്റ്
ഹൗസില്‍ ആദ്യമായി 2009 ല്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു
.അതിനു ശേഷം എല്ലാ വര്‍ഷവും ഈ നാളില്‍ മഹത്തായ പാരമ്പര്യം പേറുന്ന ഈ ആഘോഷത്തില്‍
ബഹുമാനപൂര്‍വ്വം ഭാഗ ഭാക്കാവുന്നു .നൃത്തവും സ്വാദിഷ്ട ഭക്ഷണവും സൌഹൃദ
നിമിഷങ്ങളുമായി മുംബയില്‍ വച്ച് നടന്ന ദീപാവലി ആഘോഷം തനിക്കും കുടുംബത്തിനും
ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു .ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഒത്തു
കൂടുന്ന എല്ലാവര്ക്കും സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു .പ്രസിഡന്റ് ഒബാമ
പ്രത്യേകമായി ചെയ്ത സന്ദേശത്തില്‍ ആണ് ഇത് അറിയിച്ചത് .
Video Link
:
https://www.youtube.com/watch?v=9MO1kywF6mc