Image

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പുറത്തു നിന്നുള്ള പിന്തുണ നല്‍കുമെന്ന് എന്‍.സി.പി.

Published on 19 October, 2014
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പുറത്തു നിന്നുള്ള പിന്തുണ നല്‍കുമെന്ന് എന്‍.സി.പി.
മുംബൈ: തൂക്കുസഭയെന്ന് വ്യക്തമായ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പുറത്തു നിന്നുള്ള പിന്തുണ നല്‍കുമെന്ന് എന്‍.സി.പി. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പഞ്ചകോണ മത്സരം നടന്ന മഹാരാഷ്ട്രയില്‍ സി.പി.എം ഒരു സീറ്റില്‍ ജയിച്ചു. കാള്‍വാണ്‍ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ ജീവ പാണ്ഡു ഗവിറ്റാണ് വിജയിച്ചത്. എന്‍.സി.പി സ്ഥാനാര്‍ഥിയെ 4785 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോല്‍പിച്ചത്. 20 സീറ്റിലാണ് സംസ്ഥാനത്ത് സി.പി.എം മത്സരിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക