Image

സ്ഥാനാര്‍ത്ഥികളുമായി തെരഞ്ഞെടുപ്പ്‌ സംവാദത്തിന്‌ വേദിയൊരുങ്ങുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2014
സ്ഥാനാര്‍ത്ഥികളുമായി തെരഞ്ഞെടുപ്പ്‌ സംവാദത്തിന്‌ വേദിയൊരുങ്ങുന്നു
മയാമി: നവംബര്‍ നാലാം തീയതി നടക്കുന്ന ഫ്‌ളോറിഡ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ ഉയര്‍ന്നു മുഴങ്ങുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ആരു ഭരിക്കുമെന്ന്‌ വിധിയെഴുതുന്നത്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ രണ്ട്‌ കൗണ്ടികള്‍ തന്നെയായിരിക്കും.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഡ്‌ വോട്ടര്‍മാരുള്ള ബ്രോവാര്‍ഡ്‌ കൗണ്ടിയും, തൊട്ടടുത്തുള്ള മയാമി ഡേയിസ്‌ കൗണ്ടിയുമായിരിക്കുമെന്ന്‌ സംശയമില്ല. അതുകൊണ്ടുതന്നെയാണ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ചാര്‍ലി ക്രിസ്റ്റും, അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്‌ ഷെല്‍ഡനും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവില്‍ ഗവര്‍ണറുമായ റിസ്‌ക്‌ സ്‌കോട്ടും, പാര്‍ട്ടി അണികളും ശക്തമായ പ്രചാരണ പരിപാടികളോടെ സൗത്ത്‌ ഫ്‌ളോറിഡയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

അറ്റോര്‍ണി ജനറലായി മത്സരിക്കുന്ന ജോര്‍ജ്‌ ഷെല്‍ഡന്റെ ഇലക്ഷന്റെ ഒന്നാംഘട്ടമായ പ്രൈമറി തെരഞ്ഞെടുപ്പില്‍, ഇന്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ടി മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ പ്രചാരണം നടത്തുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്‌തിരുന്നു.

അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോര്‍ജ്‌ ഷെല്‍ഡന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിയുടെ ഭാഗമായി 19-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ഡേവി നഗരത്തിലുള്ള ലോഗ്‌ലെയിക്‌ റാഞ്ചസിലുള്ള (Long Lake Ranches 10511. Lone Star Place, Dave 33328) കമ്യൂണിറ്റി സെന്ററില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ടി മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നടത്തും.

അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ്‌ സ്ഥാനാര്‍ത്ഥികളുമായി പരിചയപ്പെടുന്നതിനും, രാഷ്‌ട്രീയ സംവാദം നടത്തുന്നതിനുമായി ഈ വേദി ഉപകരിക്കും.

ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനശക്തിയായി വളര്‍ന്നുവരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയും, അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ്‌ സംവാദ മീറ്റിംഗിനെ മാറ്റണമെന്ന്‌ ഏവരോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
സ്ഥാനാര്‍ത്ഥികളുമായി തെരഞ്ഞെടുപ്പ്‌ സംവാദത്തിന്‌ വേദിയൊരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക