ശമ്പളം നല്‍കിയില്ല; മുതലാളിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍
Published on 01 October, 2014
മുംബൈ: ശമ്പളം നല്‍കാത്തതിന്റെ പേരില്‍ മുതലാളിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ
യുവാവ് അറസ്റ്റില്‍. വാഹന കമ്പനി ഉടമയായ ഷാഹ്സദാ ഖാനിന്റെ ഒന്നര വയസ് പ്രായമുള്ള
മകളെ തട്ടിക്കൊണ്ടു പോയ സര്‍ഫാസ് അലം(23) എന്ന യുവാവാണ്
അറസ്റ്റിലായത്.
ഷാഹ്സദാ ഖാനിന്റെ സ്ഥാപനത്തിലെ വാഹന മെക്കാനിക്കായിരുന്നു
സര്‍ഫാസ്. ഇയാള്‍ മുതലാളിയുടെ വീട്ടില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ
കുറച്ച് മാസങ്ങളായി ഇയാള്‍ക്ക് സന്പളം നല്‍കിയിരുന്നില്ല. ഏഴായിരം രൂപ ശന്പളം
നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നിരന്തരമായി താമസിപ്പിച്ചു
കൊണ്ടിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍
തീരുമാനിച്ചത്.
തിങ്കളാഴ്ച വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ഇയാള്‍
തട്ടിക്കൊണ്ട് പോവുകയായിരുന്നു. വൈകിട്ട് ഷാഹ്സദാഖാനെ ഫോണില്‍ വിളിച്ച ശേഷം
ശന്പളം തന്നില്ലെങ്കില്‍ കുട്ടിയെ ഉപദ്രവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.
കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ മുംബാരയില്
നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി സുരക്ഷിതനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല