വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) പുറത്തിറക്കി
Published on 01 October, 2014
സാന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റ്
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) പുറത്തിറക്കി. വിന്‍ഡോസ് 8 ഒഎസിനു പകരമാണ് വിന്‍ഡോസ് 10.
ടാബ്ലറ്റുകളും
ഫോണുകളും പരമ്പരാഗത ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളും ഉപയോഗിക്കുന്നവരെ ഒരു
കുടക്കീഴില് കൊണ്ടുവരാനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം. വിന്‍ഡോസ് 8 ല്‍ ഒഴിവാക്കപ്പെട്ട 'സ്റ്റാര്‍ട്ട്
മെനു' ( Start Menu ) തിരികെയെത്തുന്നു എന്ന സവിശേഷതയും പുതിയ വിന്‍ഡോസ്
പതിപ്പിനുണ്ട്.
പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും
സ്മാര്‍ട്ട്ഫോണുകള്‍ക്കും 'എക്സ്ബോക്സ്' ( Xbox ) ഗെയിം
കണ്‍സോളിനുമെല്ലാം ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട
ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും
പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നതെന്ന്, കമ്പനി പറയുന്നു.
തിരിച്ചെത്തുന്ന സ്റ്റാര്‍ട്ട് മെനുവില്‍ യുസറിന്റെ ഇഷ്ട ആപ്ലിക്കേഷനുകള്‍
ഒക്കെയുണ്ടാകും. മാത്രമല്ല, വിന്‍ഡോസ് 8 ഇന്റര്‍ഫേസിന്റെ മാതൃകയില്‍,
പരിഷ്ക്കരിച്ച ടൈലുകളുടെ രൂപത്തിലും സ്റ്റാര്‍ട്ട് മെനുവില്‍
ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും. ഏത് ഉപകരണത്തിലാണോ പ്രവര്‍ത്തിക്കുന്നത്
അതിനനുസരിച്ചുള്ള സവിശേഷതകളാകും വിന്‍ഡോസ് 10 ഒ.എസ് കാട്ടുക. വിന്‍ഡോസ് 8
ഉപയോഗിക്കുമ്പോഴത്തെ മാതിരി, ഡെസ്ക്ടോപ്പ് മോഡിലേക്കും ടൈല്‍
ഇന്റര്‍ഫേസിലേക്കും ഇടയ്ക്കിടയ്ക്ക് മാറേണ്ട ആവശ്യം പുതിയ ഒ.എസിലില്ല.
ടച്ചും കീബോര്‍ഡും മൗസും ഒരേസമയം ഉള്‍പ്പെടുത്തിയ വിന്‍ഡോസ് 8 ല്‍ ആ
ഘടകങ്ങളെല്ലാം ശരിക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന്
ആക്ഷേപമുയര്‍ന്നിരുന്നു. വിന്‍ഡോസ് 10 എപ്പോഴേക്ക് ഉപഭോക്താക്കള്‍ക്ക്
ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് കൃത്യമായി പറയുന്നില്ല. ഈ വര്‍ഷം
അവസാനത്തോടെ, അല്ലെങ്കില്‍ 2015 ആദ്യത്തോടെ വിന്‍ഡോസ് 10
എത്തിയേക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
വിലയുടെ കാര്യത്തിലും മൈക്രോസോഫ്റ്റ് മൗനം പാലിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല