ഷിക്കാഗോ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ പരി. യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
ജോയിച്ചന്‍ പുതുക്കുളംPublished on 30 September, 2014
ഷിക്കാഗോ: കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ
യല്‍ദോ മോര് ബസേലിയോസ്സ് ബാവാ തിരുമനസ്സിലെ 329-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോ
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 2014
ഒക്ടോബര്‍ 5 ഞായറാഴ്ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍
പ്രത്യാശിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്
വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക
മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക
സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല