പലിശക്കാരുടെ പീഡനത്തില്‍ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു
Published on 20 September, 2014
തിരുവനന്തപുരം: പലിശക്കാരുടെ പീഡനത്തില്‍ മനംനൊന്ത് വീട്ടമ്മ തീ കൊളുത്തി
ആത്മഹത്യചെയ്തു. കൊച്ചുതോപ്പ് പാറുവിളാകം പുരയിടത്തില്‍ സ്റ്റെല്ലയാണ് (36)
മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇവരുടെ കുടുംബവീട്ടില്‍ രണ്ടാം നിലയുടെ
ടെറസില്‍ വച്ചായിരുന്നു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. തീ
ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും
വിജയിച്ചില്ല. സ്റ്റെല്ല സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവമറിഞ്ഞ്
കൗണ്‍സിലര്‍ ടോണി ഒളിവര്‍, ശംഖുംമുഖം അസി. കമ്മിഷണര്‍ ജവഹര്‍ ജനാര്‍ഡ്
തുടങ്ങിയവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
യുവതിക്ക് ബ്ലേഡ്
മാഫിയയുമായി ബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പണം പിരിവിന്
നല്കുന്ന പതിവുണ്ടായിരുന്നു. പലരില്‍ നിന്നും പണം പലിശയ്ക്ക് വാങ്ങിയായിരുന്നു
പിരിവിന് കൊടുത്തിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി നല്ലൊരു സംഖ്യ കടം വന്നിരുന്നു.
അത് വീടാന്‍ സ്റ്റെല്ലയുടെ പേരിലുള്ള വീടും വസ്തുവും അടുത്തിടെ വിറ്റിരുന്നു.
എന്നിട്ടും കടം തീരാതാവുകയും ചെയ്തതോടെയാണ് ആത്മഹത്യ ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല