തെലുങ്ക് ചിത്രത്തില്‍ നിത്യ അമ്മ വേഷത്തിലെത്തുന്നു
Published on 18 September, 2014
ക്രാന്തി കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ നിത്യ മേനോന് അമ്മ
വേഷത്തിലെത്തുന്നു. 'ഐസ്ക്രീം` എന്ന സിനിമയില്‍ നായികയായി അഭിനയിച്ച തേജസ്വി
മദിവാഡയാണ് നിത്യയുടെ കോളേജില്‍ പഠിക്കുന്ന മകളുടെ വേഷം
അവതരിപ്പിക്കുന്നത്.
നിത്യയോടൊപ്പം ഷര്‍വാനന്ദും അഭിനയിക്കുന്നുണ്ട്.
ചിത്രത്തില്‍ ഒരു സ്പോര്‍ട്ട്സ് താരത്തിന്റെ വേഷമാണ് ഷര്‍വാനന്ദ്
അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ
ചിത്രം കൂടിയാണ് ഇത്. `എമിതോ ഈ മായ` എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും
ഒരുമിച്ച് അഭിനയിച്ചത്.
സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ താരം
അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. ഇത്തരത്തിലൊരു വേഷം അവതരിപ്പിക്കാന ഒരു
നടികള്‍ക്കും അവരുടെ ജീവിതകാലത്ത് അവസരം കിട്ടിയിട്ടുണ്ടാകില്ലെന്നാണ് താന്‍
കരുതുന്നതെന്നാണ് നിത്യ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല