Image

ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2014
ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തപ്പെട്ടു
ബാള്‍ട്ടിമോര്‍: സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ പതിനൊന്ന്‌ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും ജൂലൈ 27-ന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. ഇടവക വികാരി ജയിംസ്‌ നിരപ്പേല്‍ അച്ചന്റെ സ്വാഗതത്തോടും, കൂദാശാ സ്വീകരണത്തിനുള്ള കുട്ടികള്‍ അതിനു യോഗ്യരാണെന്നുള്ള സാക്ഷ്യപ്പെടുത്തലോടും കൂടി വിശുദ്ധ കുര്‍ബാന ആരംഭിച്ചു.

കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത്‌ ഫാ. ജയിംസ്‌ നിരപ്പേലിന്റെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ എല്‍സി ജോണ്‍, ഡെന്‍സി മാവുങ്കല്‍, ആലീസ്‌ ഫ്രാന്‍സീസ്‌, ടിസന്‍ തോമസ്‌ എന്നിവരാണ്‌. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടിസന്‍ തോമസ്‌ ഇടവകയുടെ പേരിലും ജോര്‍ജുകുട്ടി ഇയ്യാലില്‍ കൂദാശ സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പേരിലും നന്ദി പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം കൂദാശകള്‍ സ്വീകരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ ദേവാലയാങ്കണത്തില്‍ വിരുന്ന്‌ സത്‌കാരവും നടത്തി.
ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക