കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമെന്ന ആശയം നടപ്പിലാക്കുവാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറാകെണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.
സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രമേ മദ്യവില്പ്പനയ്ക്കുള്ള അനുവാദമുണ്ടാവുകയുള്ളൂ എന്ന യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിചേര്‍ത്തു. മദ്യരഹിത കേരളമെന്ന യാഥാര്‍ത്ഥ്യം ലക്ഷ്യമാക്കികൊണ്ട് മദ്യം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണം സര്‍ക്കാരിനു വേണ്ടെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ശ്രി. ഉമ്മന്‍ ചാണ്ടിയുടെ ധീരമായ നടപടി അഭിനന്ദനം അര്‍ഹിക്കുന്നു.