Image

ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ

ജോസ് ജോര്‍ജ് Published on 16 August, 2014
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഒക്ലഹോമ സിറ്റി  : ഒക്ലഹോമ ഹോളിഫാമിലി സീറോ മലാബാര്‍ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന   ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു (കജടഎ 2014) ഓഗസ്റ്റ് 15 വെള്ളിയാഴ്ച തുടക്കമായി.

മില്‍ വുഡ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആദ്യ ദിവസം ക്യാരംസ്, ചെസ്, ബാറ്റ്മിന്ടന്‍, ടേബിള്‍ ടെന്നീസ് എന്നീ ഗയിമുകള്‍   നടന്നു. ഗ്രേഡനുസരിച്ചു പുരുഷ വനിതാ വിഭാഗങ്ങളില്‍ ആറു കാറ്റഗറികളിലായി 48 മത്സരങ്ങള്‍ പര്യവസാനിച്ചപ്പോള്‍ കൊപ്പേല്‍ സെന്റ് അല്‌ഫോന്‌സാ ദേവാലയം പോയിന്റ് നിലയില്‍ മുന്നിലെത്തി.

വെള്ളിയാഴ്ച ഉച്ചകഴ്ചിഞ്ഞു 2:30  നു ഒക്ലഹോമ ഹോളി ഫാമിലി ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ഥനയോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്ടിലെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങുകളില്‍  ,     ഫാ. വില്‍സന്‍ ഫീലിപ്പോസ് (അസിസ്റ്റന്റ് വികാരി സെന്റ്.  ജോസഫ് ഫൊറോന ചര്‍ച്ച് ഹ്യൂസ്റ്റന്‍), ഫാ. ചിന്ന (യൂക്കോണ്‍, ഒക്ലഹോമ),  ഐപി എസ്എഫ്  കോഓര്‍ഡിനേറ്റേഴ്‌സ്  സിബിമോന്‍ എം എം , ജോബി ജോസഫ് , ബോബ്  കെ മാത്യു (ട്രസ്റ്റി) എന്നിവരും  ചിക്കാഗോ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജനിലെ  മറ്റു എട്ടു സീറോ മലബാര്‍  ഇടവകകളില്‍ നിന്നെത്തിയവരും റീജനില്‍ നടക്കുന്ന പ്രഥമ ഇന്റര്‍ പാരിഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു സാക്ഷ്യം വഹിക്കുവാന്‍ സന്നിഹിതരായിരുന്നു.

ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക