Image

പാറ്റൂര്‍ ഫ്‌ളാറ്റ് വിവാദം: എഡിജിപി അന്വേഷിക്കും; അമിക്കസ് ക്യൂറിയെ നിയോഗിച്ചു

Published on 30 July, 2014
പാറ്റൂര്‍ ഫ്‌ളാറ്റ് വിവാദം: എഡിജിപി അന്വേഷിക്കും; അമിക്കസ് ക്യൂറിയെ നിയോഗിച്ചു
തിരുവനന്തപുരം: പാറ്റൂര്‍ ഫ്‌ളാറ്റ് നിര്‍മ്മാണ വിവാദത്തില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. എഡിജിപി ജേക്കബ് തോമസ് നേതൃത്വം നല്‍കുന്ന സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസില്‍ ലോകായുക്തയെ സഹായിക്കാന്‍ ഹൈക്കോടതി അഭിഭാഷകന്‍ കെ.എസ് പ്രദീപിനെ അമിക്കസ് ക്യുറിയായും നിയോഗിച്ചു. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറി കൂടി ആരോപണ വിധേയനായ കേസാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക