ഇസ്ളാമാബാദ്: മതനിന്ദ ആരോപിച്ച് പാകിസ്താനിലെ ഗുര്‍ജന്‍വാലയില്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. 55 കാരിയായ ബഷീറാന്, ഇവരുടെ പേരക്കുട്ടികളായ എഴു വയസ്സുകാരിയായ ഹിറ, സഹോദരി കൈനാത്ത് എന്നിവരാണ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്. ഇവരുടെ വീടിനു തീ വെച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചത്. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അഹ്മദി യുവാക്കള്‍ ഫേസ്ബുക്കില്‍ മതനിന്ദ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.