Image

ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം

Published on 28 July, 2014
ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ജയചന്ദ്രന്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ ശരത്ചന്ദ്രപ്രസാദിന്റെ മുറിയില്‍ ഒളിച്ചുതാമസിച്ചിരുന്നു എന്ന വാര്‍ത്ത വിവാദമായിരുന്നു. ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയിരുന്നുമാണ് ശരത്ചന്ദ്രപ്രസാദിന്റെ മൊഴി.

എന്നാല്‍ ജയചന്ദ്രനെ മുറിയില്‍ പാര്‍പ്പിച്ചത് ശരത്ചന്ദ്രപ്രസാദാണെന്ന് സുനിലിന്റെ അച്ഛന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക